എൻറെ കൃഷിയും കൃഷി രീതികളും അതിൻറെ നഷ്ട സാധ്യതകളും, കൃഷിക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളും കൃഷി എങ്ങിനെ ലാഭകരമാക്കാം എന്നുള്ള വസ്തുതകളുമാണ് ട്രെയ്‌നിങ്ങിലൂടെ പഠിപ്പിക്കുന്നത്.
ഫാമിങ്ങിനുവേണ്ടി പണം മുടക്കുന്നതിനു മുൻപ് അറിയേണ്ട കാര്യങ്ങൾ, കുറച്ചു ശ്രദ്ധിച്ചാൽ നഷ്ട സാധ്യത കുറക്കാം. ഫാമിന്റെ നിർമാണ രീതി നിർബന്ധമായും അറിഞ്ഞിരിക്കണം.
ഫാമിൽ വ്യാപകമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകൾ എങ്ങിനെ ഒഴിവാക്കാം? മരുന്നിന്റെ ആവശ്യം വരുന്നത് എന്തുകൊണ്ട്? സ്വന്തമായി ചെലവ് കുറഞ്ഞ രീതിയിൽ തീറ്റ ഉത്പാദനം സാധ്യമാകുന്നത് എങ്ങിനെ? ഇത്തരം കാര്യങ്ങളെക്കുറിച്ചു വ്യക്തമായ വിവരണവും പ്രാക്ടിക്കൽ ക്‌ളാസും നൽകുന്നു.
നമ്മൾ ചെയ്യുന്ന കൃഷികൾ
1. ബ്രോയിലർ കോഴി വളർത്തൽ
ഷെഡ് നിർമാണം, വെള്ളം , വൈദ്യുതി ഉപയോഗം , പ്ലംബിങ്, നിയമവശങ്ങൾ, കോഴിക്ക് നൽകുന്ന ചൂടിന്റെ അളവ്, തീറ്റയുടെ രീതി തുടങ്ങിയവ
2. മീൻ കൃഷി
a). നാച്ചുറൽ കുളങ്ങൾ (മൽസ്യ കൃഷി )
കുളം നിർമ്മാണം, വെള്ളത്തിന്റെ ഒഴുക്ക് നിയത്രിക്കൽ, മറ്റു മീനുകളുടെ ശല്യത്തിൽ നിന്നുള്ള സംരക്ഷണം, പക്ഷികളിൽ നിന്നുള്ള സംരക്ഷണം, കൂടെ പച്ചക്കറി കൃഷിയും
b). അലങ്കാര മത്സ്യകൃഷി
നാച്ചുറൽ കുളങ്ങളിൽ വളർത്താവുന്നതും നല്ല വരുമാനമാർഗമുള്ളതുമാണ് അലങ്കാര മത്സ്യകൃഷി. ഇവയുടെ കുളം നിർമാണം തുടങ്ങി വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ നമുക്ക് പഠിക്കാവുന്നതാണ്. കൂടെ പച്ചക്കറി കൃഷിയും.
c). പടുതാക്കുളം
പടുതാക്കുളം നിർമ്മാണവും അതിന്റെ പരാജജയവും, എങ്ങിനെ ലാഭകരമാക്കാമെന്നുള്ളതും പഠിപ്പിക്കുന്നു. കൂടെ പച്ചക്കറി കൃഷിയും
d). സിമന്റു ടാങ്ക്
ടാങ്ക് നിർമ്മാണവും, വെള്ള ശുദ്ധീകരണവും പച്ചക്കറി കൃഷിയും പഠിപ്പിക്കുന്നു.
e). സിമന്റ് ചാക്ക് കുളം
സിമന്റു ചാക്ക് കുള നിർമാണവും കൂടെ പച്ചക്കറി കൃഷിയും
3. ബ്രോയ്‌ലർ താറാവ്
താറാവ് + മീൻ കൃഷി + പച്ചക്കറി കൃഷി (ഓർഗാനിക്)
മീൻകൃഷി + മുയൽ + പച്ചക്കറി കൃഷി (ഓർഗാനിക് )
മീൻകൃഷി + നെല്ല് + പച്ചക്കറി കൃഷി (ഓർഗാനിക് )
മീൻകൃഷി + കൂൺ + പച്ചക്കറി കൃഷി (ഓർഗാനിക് )
4. പൂജ്യം ചെലവിൽ നടത്താൻ പറ്റുന്ന സോളാർ ജലസേചനം
5. സ്വന്തമായി വികസിപ്പിച്ചെടുത്ത പച്ചച്ചക്കറി സിമന്റ് ചട്ടി
6. സ്വന്തമായി വികസിപ്പിച്ചെടുത്ത തീറ്റ മെഷീൻ
7. വാഴകൃഷി
ചെള്ള് , വാഴക്കുണ്ടാകുന്ന മറ്റു രോഗങ്ങൾ എങ്ങിനെ തടയാം. ഇതിന്റെ ഓർഗാനിക് മരുന്ന് ഉല്പാദനവും ചെയ്യേണ്ട രീതികളും പഠിപ്പിക്കുന്നു.
8. തെങ്ങു കൃഷി
തെങ്ങുകൃഷിക്കാർ ചേർന്ന് ഉണ്ടാക്കിയ കൂട്ടായ്മയിൽ ചേർന്ന് കൃഷി രീതിയും ഓർഗാനിക് മരുന്ന് പ്രയോഗവും നടത്തി വിജയ സാധ്യത പരീക്ഷിക്കാം. എങ്ങിനെ മരുന്നുണ്ടാക്കാം എന്ന് പഠിപ്പിക്കുകയും ചെയ്യും. ഇപ്പോൾ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന തെങ്ങുകളിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടു പിടിക്കാൻ ഞങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചിട്ടിട്ടുമുണ്ട്.
Lamp Kerala യുടെ കീഴിൽ നൽകി വരുന്ന “എന്റെ ഒപ്പം കൃഷി ചെയ്തു പഠിക്കാം” എന്ന പരിശീലന പരിപാടിയെക്കുറിച്ചറിയാൻ ബന്ധപെടുക.